Friday 9 March 2018

കാര്‍ഷിക അക്കൌണ്ടിംഗ്

കാര്‍ഷിക അക്കൌണ്ടിംഗ് ചിത്രങ്ങള്‍















കാര്‍ഷിക അക്കൌണ്ടിംഗ്


കാര്‍ഷിക അക്കൌണ്ടിംഗ് 
കൃഷി കേരളത്തിലെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ്.  സ്വാതന്ത്ര്യ സമര കാലത്തും അതിനു ശേഷവും കൃഷിക്ക് വലിയൊരു പ്രാധാന്യം ഇന്ത്യയിലും പ്രതേകിച് കേരളത്തിലും ഉണ്ടായിരുന്നു. എന്തിനേറെ പറയുന്നു ഒന്നാം പഞ്ചവല്‍സര പദ്ധതിയില്‍ പോലും കൃഷിക്കാണ് മുന്‍ഗണന ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് കര്‍ഷകരുടെ അവസ്ഥ വളരെ കഷ്ടതകള്‍ നിറഞ്ഞതാണ്‌. ഭൂരിഭാഗം പേരും കൃഷി ഉപേക്ഷിച്ചു മറ്റു ജീവിത മാര്‍ഗങ്ങള്‍ തേടുകയാണ്. കടകെണിയില്‍ അകപ്പെട്ടു ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു വരുന്നു. പലപ്പോഴും ആവശ്യമായ സഹായം കൃത്യസമയത്ത് ലഭ്യമല്ലാത്തതിനാല്‍, പണം ചിലവഴിക്കുന്നതിന്റെ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കാത്തത്‌ കര്‍ഷകരെ നഷ്ടത്തിലേക്ക്‌ എത്തിക്കുന്നു. കൃത്യമായ കണക്കുകള്‍ സൂക്ഷികുകയാണെങ്കില്‍ ഒരുപരിധിവരെ നഷ്ടങ്ങള്‍ ഒഴിവാക്കാനാകും.
F´mWv ImÀjnI അക്കൌണ്ടിംഗ് v?
  കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കുന്ന തുകകളും, അതില്‍ നിന്നും ലഭിക്കുന്ന വരുമാനങ്ങളുടെ കണക്കുകള്‍ കൃത്യമായി രേഖപെടുത്തി , ഒരു പ്രതേക കാലയളവില്‍ ലാഭമാണോ നഷ്ടമാണോ എന്ന് നിര്‍ണയിക്കുന്ന പ്രവര്‍ത്തനമാണ് കാര്‍ഷിക അക്കൌണ്ടിംഗ് എന്ന് പറയുന്നത്. കൃഷിക്കുവേണ്ടി നിലം വാങ്ങുന്നതോ അതോ പാട്ടംത്തിനു എടുക്കുന്നതുമുതല്‍, നിലം ഒരുക്കല്‍, വിത്ത് നടുമ്പോഴും, വളങ്ങള്‍ ഇടുമ്പോഴും, വിളവു എടുക്കുമ്പോഴും കൃത്യമായ കണക്കുകള്‍ രേഖപ്പെടുത്തണം. ഇങ്ങനെ കണക്കുകള്‍ രേഖപ്പെടുത്തുന്നതു കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ലാഭകരമാണോ അല്ലയോ എന്നു വിലയിരുത്താന്‍ സഖായിക്കും.
KpW§Ä
1.      ഒരു പ്രതേക കാലയളവില്‍ മുടക്കിയ ആകെ തുകയും എത്രയാണെന്ന് അറിയുവാന്‍ കഴിയും.
2.      ഓരോ തരം കൃഷിക്കും ചിലവാക്കിയതു എത്ര രൂപയാണെന്ന് വിലയിരുത്താം
3.      കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ നിന്നും കിട്ടിയ ലാഭം എത്രയാണെന്ന് വിലയിരുത്താം
4.      ഓരോ മേഖലയിലെയും കണക്കുകള്‍ വിവിധ A¡u­pIfn  സൂക്ഷിക്കുന്നത് കൊണ്ട് , അടുത്ത തവണ കൃഷി ഇറക്കുമ്പോള്‍ പണം ചെലവാക്കുന്നത് നിയന്ത്രിക്കാം.
5.      ഗവണ്മെന്റ് ആവശ്യപെടുന്ന സമയത്ത് കൃത്യമായ കണക്കുകള്‍ നല്‍കുവാന്‍ സഹായിക്കും.
6.      ഓരോ വര്‍ഷത്തെ കണക്കുകള്‍ കൃത്യമായി രേഖപെടുത്തുകയാണെങ്കില്‍ , നഷ്ടമുണ്ടാകാനുള്ള സാധ്യതകളെ നിയന്ത്രിക്കാം.
ImÀjnI A¡u­pIÄ F§s\ X¿mdm¡mw
          കാര്‍ഷിക പ്രവര്‍ത്തനങ്ങളുമായി ബന്ധപെട്ടു കണക്കുകള്‍ സൂക്ഷിക്കാന്‍ താഴെ പറയുന്ന A¡u­pIÄ നമുക്ക് നിര്‍മ്മിക്കാവുന്നതാണ്.
·         കൃഷിക്കായുള്ള നിലം വാങ്ങുന്നതിനും / പാട്ടംത്തിനു എടുക്കുന്നതിനും, നിലം കൃഷിക്ക് അനുയോജ്യമാക്കുന്നതിനും ചിലവിട്ട കണക്കുകളുടെ അക്കൗണ്ട്‌
·         വിത്തിനങ്ങള്‍, വളങ്ങള്‍, മറ്റു പണിയായുധങ്ങള്‍ വാങ്ങിയതിന്റെയും വാടകയ്ക്ക് എടുത്തതിന്റെയും ചിലവുകള്‍  രേഖപെടുത്താനുള്ള അക്കൗണ്ട്‌ .
·         വിത്തിനങ്ങള്‍ നട്ടതിന്റെയും, അവയുടെ വളര്‍ച്ചക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്കായി ചിലവിടുന്ന തുക രേഖപെടുത്താനുള്ള അക്കൗണ്ട്‌
·         വിളവെടുപ്പിനു ശേഷം കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റുകിട്ടുന്ന കണക്കുകള്‍ രേഖപെടുത്തുവനുള്ള അക്കൗണ്ട്‌
·         കൃഷിക്കായി ചിലവായ ആകെ തുകയും, ഉത്പന്നങ്ങള്‍ വിറ്റുകിട്ടിയ ആകെ തുകയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി ലാഭകരമാണോ അല്ലയോ എന്ന് നിര്ന്നയിക്കുന്നതിനുള്ള അക്കൗണ്ട്‌
വിവിധതരം വിളകള്‍ക്ക് വ്യത്യസ്തമായ A¡u­pIÄ തയ്യാറാക്കുവാന്‍ ശ്രെമിക്കുക.
em`w F§s\ hnebncp¯mw
          തന്റെ അദ്ധ്വാനത്തില്‍ നിന്നും ലാഭം നേടുക എന്നതാണ് ഏതൊരു കര്‍ഷകന്റെയും ആഗ്രഹം. ഒരു വര്‍ഷത്തില്‍ ചെലവാക്കിയതും, ഉല്‍പന്നങ്ങള്‍ വിറ്റുകിട്ടിയ തുകകളില്‍ നിന്നും നമുക്ക് ലാഭമാണോ അതോ നഷ്ടമാണോ എന്ന് നിര്‍ണയിക്കാം.
ലാഭം = ഉത്പന്നങ്ങള്‍ വിറ്റുകിട്ടിയ ആകെ തുക – ചെലവാക്കിയ ആകെ തുക
താഴെ കാണിച്ചിരിക്കുന്ന അക്കൗണ്ട്‌  മാതൃക ഉപയോഗിച്ചും ലാഭം നിര്‍ണയിക്കാവുന്നതാണ്.
വരുമാന & ചെലവു അക്കൗണ്ട്‌
ചെലവുകള്‍
തുക
വരുമാനം
തുക
നിലം പാട്ടംത്തിനു എടുക്കുന്നതിനു ചെലവായ തുക

ഗവണ്മെന്റ് ധന സഹായങ്ങള്‍ വഴി കിട്ടിയ തുക

നിലം കൃഷിക്ക് അനുയോജ്യമാക്കുന്നതിനു ചിലവിട്ട തുക

ഉത്പന്നങ്ങള്‍ വിറ്റത് വഴി കിട്ടിയ തുക

വിത്തിനങ്ങള്‍ വാങ്ങിയ തുക



വളങ്ങള്‍ വാങ്ങിയ തുക



വിത്തുകള്‍ നടുന്നതിനും
വളപ്രയോഗതിനു ചിലവാക്കിയ തുക



പണിയായുധങ്ങള്‍ വാങ്ങിയ  തുക



വിളവെടുപ്പിനു ചെലവായ തുക



ഉത്പന്നങ്ങള്‍ ചന്തയില്‍ എത്തിക്കാന്‍ ചിലവായ തുക



ഗവണ്മെന്റ് നികുതികള്‍



ലാഭം ( വരുമാനം ചെലവിനെക്കാളും കൂടുതല്‍ )

നഷ്‌ടം( ചെലവ് വരുമാനത്തെക്കാളും കൂടുതല്‍)

ആകെത്തുക

ആകെത്തുക

വരുമാന & ചെലവു അക്കൗണ്ട്‌
ചെലവുകള്‍
തുക
വരുമാനം
തുക
നിലം പാട്ടംത്തിനു എടുക്കുന്നതിനു ചെലവായ തുക
50000
ഗവണ്മെന്റ് ധന സഹായങ്ങള്‍ വഴി കിട്ടിയ തുക
12000
നിലം കൃഷിക്ക് അനുയോജ്യമാക്കുന്നതിനു ചിലവിട്ട തുക
25000
ഉത്പന്നങ്ങള്‍ വിറ്റത് വഴി കിട്ടിയ തുക
188500
വിത്തിനങ്ങള്‍ വാങ്ങിയ തുക
15000


വളങ്ങള്‍ വാങ്ങിയ തുക
30000


വിത്തുകള്‍ നടുന്നതിനും
വളപ്രയോഗതിനു ചിലവാക്കിയ തുക
5000


പണിയായുധങ്ങള്‍ വാങ്ങിയ  തുക
1500


വിളവെടുപ്പിനു ചെലവായ തുക
3000


ഉത്പന്നങ്ങള്‍ ചന്തയില്‍ എത്തിക്കാന്‍ ചിലവായ തുക
1800


ഗവണ്മെന്റ് നികുതികള്‍
1750


ലാഭം ( വരുമാനം ചെലവിനെക്കാളും കൂടുതല്‍ )
67450
നഷ്‌ടം( ചെലവ് വരുമാനത്തെക്കാളും കൂടുതല്‍)

ആകെത്തുക
200500
ആകെത്തുക
200500
തയ്യാറാക്കിയത്
{]im´v sh¬]IÂ